Latest NewsGulf

അബുദാബിയില്‍ തീപിടിത്തം

അബുദാബി : റീം ഐലന്‍ഡില്‍ നടന്ന തീപിടിത്തത്തില്‍ രണ്ടു വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. വെയര്‍ ഹൗസുകളിലുണ്ടായിരുന്ന തടികളും കെട്ടിട നിര്‍മാണ ഉപകരണങ്ങളും ഏതാണ്ട് പൂര്‍ണമായും അഗ്നിക്കിരയായി. അബുദാബി സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അടുത്തുള്ള മറ്റു വെയര്‍ ഹൗസുകളിലേക്കു തീ പടരുന്നത് തടയാനായി.

പെട്ടെന്ന് തീ പിടിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ ഹൗസുകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവികള്‍ ഓര്‍മിപ്പിച്ചു .

Tags

Related Articles

Post Your Comments


Back to top button
Close
Close