KeralaLatest News

വനിതാമതിലില്‍ പങ്കെടുക്കുന്നത് 50 ലക്ഷം വനിതകള്‍

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ചൊവ്വാഴ്ച സംസ്ഥാനത്ത് വനിതാമതിലുയരും. തെക്കും വടക്കും അതിര്‍ത്തികളെ ദേശീയപാതയില്‍ കാല്‍ മണിക്കൂര്‍ ഒരുമതിലില്‍ ഒന്നിപ്പിക്കാന്‍ കൈകോക്കുക അമ്പതുലക്ഷത്തോളം വനിതകളാണ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക.

മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല് വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button