KeralaLatest News

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 21 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു

തലശ്ശേരി : ബിജെപി പ്രവര്‍ത്തകനായ ശിവപുരം മള്ളന്നൂരിലെ വാണിയന്‍കുന്നുമ്മല്‍ വീട്ടില്‍ ബിജു കൊല്ലപ്പെട്ട കേസിലെ പ്രതികളെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.

2000 ഡിസംബര്‍ 11 ന് രാവിലെ പത്തരയ്ക്കാണ് കേസിനാസ്പദമായ സംഭവം. രാഷ്ടീയ വിരോധം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ വീടാക്രമിച്ച് ബിജുവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

25 അംഗ സംഘം വീടാക്രമിച്ചതിനെ തുടര്‍ന്ന് ഇറങ്ങിയോടിയ ബിജുവിനെ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ കേസ് പരിഗണിച്ച കോടതി ഉച്ചയ്ക്ക് ശേഷമാണ് വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button