ന്യുഡല്‍ഹി: ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമീണമേഖലയിലും മറ്റ് പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ വ്യാപമാക്കാൻ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേബിള്‍ ടീവി ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയും കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയവും ചേര്‍ന്ന് തുടക്കമിട്ടതായാണ് റിപ്പോർട്ട്.
ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ വഴി ഇപ്പോൾ കേബിള്‍ ടെലിവിഷന്‍ കണക്ഷനില്‍ ഒരു സെറ്റ്ടോപ്പ് ബോക്സ് വച്ച് വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയായതിനാൽ പുതിയ കേബിളുകള്‍ ഇടുകയോ വലിയ സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാക്കുകയോ വേണ്ട. ഇതിന്റെ സാമ്പത്തിക വശവും നികുതി നിയമങ്ങളിലെ ഏതാനും ചില ബുദ്ധിമുട്ടുകളും പരിഹരിച്ചാല്‍ രാജ്യത്തെല്ലായിടത്തും ചെറുകിട കേബിള്‍ നെറ്റ് വര്ക്കിലൂടെബ്രോഡ്ബാന്ഡ് സൗകര്യങ്ങള്‍ എത്തിക്കാനാവും. ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചു പത്തൊമ്പത് കോടി വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments