Latest NewsKeralaNattuvartha

പുതുവത്സരാഘോഷം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി അപകടം : യുവാവിനു ദാരുണാന്ത്യം

ആലപ്പുഴ : പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് വേമ്പുന്താനം കൊച്ചുകളം വീട്ടില്‍ സിബിച്ചന്‍റെ മകന്‍ സെബി തോമസ് മാത്യു (18) ആണ് മരിച്ചത്.

സെബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന തെക്കേക്കര മുതിര പറമ്പില്‍ അഭിജിത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏഴംഗ സംഘത്തോടൊപ്പം പുതുവത്സരാഘോഷത്തിനായി മാരാരിക്കുളം ബീച്ചില്‍ പോയ സെബി പുലര്‍ച്ചെ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button