Latest NewsInternational

പുതുവത്സരാഘോഷത്തിനിടയിലേയ്ക്ക് യുവാവ് കാര്‍ ഇടിച്ചു കയറ്റി: നിരവധി പേര്‍ക്ക് പരിക്ക്

ടോക്കി: പുതുവത്സരാഘോഷത്തിനിടയിലേയ്ക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റി. ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റിലാണ് സംഭവം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ടോക്കിയോയിലെ ഹരാജുക്കു ജില്ലയില്‍ തകേഷിത സ്ട്രീറ്റിലെ പുതുവത്സരാഘോഷങ്ങള്‍ക്കിടയിലേക്കാണ് യുവാവ് കാര്‍ ഇടിച്ചു കയറ്റിയത്.

സംഭവത്തില്‍ ഇരുപത്തൊന്നുകാരനായ കുസുഹിറോ കുസാകാബെയെ അറസ്റ്റ് ചെയ്തു. പുതുവത്സരം പിറന്ന് 10 മിനിറ്റു കഴിഞ്ഞപ്പോള്‍ കുസുഹിറോ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തു. അതേസമയം ഇയാള്‍ എന്തിനാണ് ഇത് ചെയ്തതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button