Latest NewsIndia

ശബരിമല പ്രശ്നത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി•ശബരിമല പ്രശ്നം ആചാരപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും മോദി പറഞ്ഞു. ലിംഗ സമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ഇത് മതവിഷയത്തിലുള്ള ഇടപെടല്‍ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്ക് മുന്‍പ് അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇല്ലെന്നും മോദി പറഞ്ഞു. അയോധ്യ പ്രശ്നം പരിഹാരം ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നാകണം. കോടതിയില്‍ കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകന്‍ ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button