Latest NewsIndia

കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികല്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യും. രാജസ്ഥാന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. രണ്ടര ലക്ഷം വിദ്യാര്‍ഥിനികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് 189 ഗവണ്‍മെന്റ് കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നത് മുതലായിരിക്കും പദ്ധതിയും തുടങ്ങുന്നത്. 2.5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഇനിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്‌കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാല്‍ മുഴുവന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി രാജസ്ഥാന്‍ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button