KeralaLatest News

ഓദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും സമൂഹം മതിലിനെ തള്ളിക്കളഞ്ഞെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം:  വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മതില്‍ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

സംഘടനാമനോഭാവത്തോടെ വലിയൊരു ജന വിഭാഗത്തെ അണിനിരത്താന്‍ പിണറായി വിജയന്‍ മാത്രമേ സാധിക്കുകയുളളുവെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തലയില്‍ അല്‍പമെങ്കിലും വിവരമുള്ളവര്‍ വനിതാ മതിലിന് എതിര് നില്‍ക്കുമോയെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള ചോദിച്ചു. 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button