KeralaLatest News

ശബരിമല ദര്‍ശനം: പ്രതികരണവുമായി ബിന്ദു

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് പ്രതികരണവുമായി ബിന്ദു. പോലീസ് സംരക്ഷണത്തിലാണ് സന്നിധാനത്തേയ്ക്ക് തിരിച്ചത്. ഒരു മണി കഴിഞ്ഞതോടെ മല കയറാന്‍ തുടങ്ങിയ്ത. മൂന്നരയോടെ സന്നിധാനത്ത് എത്തിയെന്നും യുവതി പറഞ്ഞു. അതേസമയം ദര്‍ശനം നടത്തി മടങ്ങുന്നതുവരെ ഭക്തരുടേയെ മറ്റുള്ളവരുടേയോ ഭാഗത്ത് നിന്നും ഒരു രീതിയിലുള്ള പ്രതിഷേധവും ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. അതേസമയം മഫ്തിയിലുള്ള പോലീസാണ് തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയതെന്നും ബിന്ദു അറിയിച്ചു.

അതേസമയം യുവതീ പ്രവേശനം നടന്നുവെന്നുള്ള സ്തിരീകണം വന്നതോടെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് ശബരിമല കര്‍മ സമിതിയുടെ തീരുമാനം. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button