Latest NewsIndia

കോൺഗ്രസ് ഒരു കുടുംബത്തിന് മുൻഗണന നൽകുമ്പോൾ ഞങ്ങൾ രാജ്യത്തിനു പ്രാധാന്യം നൽകുന്നു : പ്രധാനമന്ത്രി

ക്രിസ്ത്യൻ മിഷേലിന്റെ അഭിഭാഷകനായി കോൺഗ്രസ് നേതാക്കളെ അയച്ചത് ആശങ്ക ഉണ്ടാക്കുന്നു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ജാമ്യത്തിൽ ഇറങ്ങിനടക്കുന്നവരാണ് നാലു തലമുറയായി രാജ്യം ഭരിക്കുന്നത്. കോൺഗ്രസ് ഒരു കുടുംബത്തിന് മുൻഗണന നൽകുമ്പോൾ തന്റെ സർക്കാർ രാജ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. അഴിമതിയിൽ മുങ്ങി കുളിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്.

ക്രിസ്ത്യൻ മിഷേലിന്റെ അഭിഭാഷകനായി കോൺഗ്രസ് നേതാക്കളെ അയച്ചത് ആശങ്ക ഉണ്ടാക്കുന്നു. അഴിമതി നടത്തിയ മുൻ കേന്ദ്ര ധനകാര്യ മന്ത്രി കോടതികളിൽ നിന്ന് കോടതികളിലേക്കു ഓടികൊണ്ടിരിക്കുകയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജാമ്യം എടുത്തു നടക്കുന്നവരാണ് തന്നെ വിമർശിക്കുന്നത്. അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതിയിൽ ഇടനിലക്കാരനയാ ക്രിസ്ത്യൻ മിഷേലിന്റെ അഭിഭാഷകരായി കോൺഗ്രസ് നേതാക്കൾ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.അഴിമതിയും സ്വജനപക്ഷപാതവും വച്ചു പൊറുപ്പിക്കില്ലെന്നും മോദി വ്യക്തമാക്കി. കാർഷിക കടങ്ങൾ എഴുതിതള്ളുമെന്നു പ്രഖ്യാപിച്ചു കോൺഗ്രസ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോൺഗ്രസ് സർക്കാരുകൾ നടത്തിയ കാർഷിക കടങ്ങൾ എഴുതി തള്ളിയ നടപടി ശുദ്ധ തട്ടിപ്പാണെന്ന് ഉത്തരവ് പരിശോധിച്ചാൽ മനസിലാകും. അഴിമതി നടത്തി മിണ്ടാതിരിക്കുന്ന കോൺഗ്രസ് അഴിമതി ന്യായീകരിക്കുന്ന കാഴ്ചയാണ് അഗസ്റ്റ വെസ്റ്റ് ലാന്റിൽ കണ്ടതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സഖ്യ കക്ഷികളെ കൂടെകുട്ടിയത്. എല്ലാവരെയും ഉൾക്കൊണ്ടുള്ള വളർച്ചയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ കോൺഗ്രസ് നിലനിൽപ്പിനായി ആരുമായും കൂട്ടു കുടും. കോൺഗ്രസ്സിൽ നിന്നു പിളർന്നുപോയ പാർട്ടികളുമായും കോൺഗ്രസ് കൂട്ടുകൂടി അവരെ പിടിച്ചെടുക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. ജിഎസ്ടിയിൽ എല്ലാവരുടെയും അഭിപ്രായം ഉൾക്കൊണ്ട് നടപ്പിലാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല.

പരോക്ഷ നികുതികൾ ഇല്ലാതാക്കി ജിഎസ്ടി നടപ്പാക്കിയപ്പോൾ അതിനെ ഗബ്ബർ സിങ് ടാക്സ് എന്നു വിളിക്കുന്ന രാഹുലിന്റെ നടപടി ബാലിശമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലും പ്രധാനമന്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. വിശ്വാസികൾക്കൊപ്പമാണ് താനെന്നു സൂചന നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button