Latest NewsIndia

നിര്‍മ്മല സീതാരാമന്‍റെ മകള്‍ പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്‍റെ സത്യമിതാണ്

ന്യൂഡല്‍ഹി  : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ ഒന്ന് മാത്രമാണെന്നാണ് ഔദ്യോ​ഗിക റിപ്പോര്‍ട്ടുകള്‍.

നികിത വീരയ്യ എന്ന സൈനിക ഉദ്യോ​ഗസ്ഥയുടെ ചിത്രമാണ് നിര്‍മ്മല സീതാരാമന്റെ മകള്‍ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഔദ്യോ​ഗിക സന്ദര്‍ശന വേളയില്‍ മന്ത്രിയുടെ സഹായിയായി നിയോ​ഗിച്ച യുവസൈനികയാണ് നികിത വീരയ്യ എന്നാണ് വിശദീകരണം.

ഔദ്യോ​ഗിക രേഖകള്‍ പ്രകാരം വാ​ങ്മയി എന്നാണ് നിര്‍മ്മലാ സീതാരാമന്റെ മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള യഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button