KeralaLatest News

പ്രതിഷേധം ശക്തമാക്കുമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. വിഷയത്തിൽ അതിശക്തമായ രീതിയിൽ പ്രതിഷേധം നടത്തുമെന്നും രാത്രിയുടെ അന്തിയാമങ്ങളിൽ സർക്കാർ നടത്തിയ ഡ്രാമയാണിതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തൽ നടന്ന ഗൂഢാലോചയാണെന്നും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് രാഹുൽ പ്രതികരിച്ചു.

അതേസമയം തന്ത്രി നടയടച്ച് ശുദ്ധികലശം ചെയ്തത് നല്ലകാര്യമാണെന്നും ജനുവരി 22 സുപ്രീകോടതിയിൽ പോരാടി വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.

ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button