Latest NewsKerala

മാവോയിസ്റ്റുകള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി

കൊട്ടിയൂര്‍ : മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ പോലീസ് ശക്തമാക്കി.കൊട്ടിയൂര്‍, ആറളം, തിരുനെല്ലി വനമേഖലകളിലാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.കണ്ണൂര്‍, വയനാട് ജില്ലാ പോലീസിന്റെ കോംബിഗ് ഓപ്പറേഷന്റെ ഭാഗമായാണ് തണ്ടര്‍ബോള്‍ട്ട് ടീം തെരച്ചില്‍ നടത്തുന്നത്. 200 അംഗ ടീമിനെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.മാവോയിസ്റ്റുകള്‍ മുന്‍പ് നിലയുറപ്പിച്ചിരുന്ന വനമേഖലകളിലാണ് പ്രാഥമിക തെരച്ചില്‍ നടത്തുന്നത്.

ഇതോടൊപ്പം വനാതിര്‍ത്തിയിലുള്ള ആദിവാസി കോളനികളില്‍ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തി. മുന്‍പ് മാവോയിസ്റ്റുകള്‍ സാന്നിധ്യമറിയിച്ചിട്ടുള്ള കേളകം പഞ്ചായത്തിലെ രാമച്ചി, കോളയാട് പഞ്ചായത്തിലെ ചെക്യേരി കോളനി എന്നിവടങ്ങളിലാണ് നിരീക്ഷണവും രാത്രി കാലങ്ങളില്‍ കാവലും ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button