Life Style

എയ്ഡ്സ് അല്ലാത്ത പേടിക്കേണ്ട ലൈംഗിക രോഗങ്ങളെ കുറിച്ചറിയാം

ലൈംഗിക രോഗങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. പങ്കാളികളില്‍ ഒരാള്‍ക്ക് ലൈംഗികരോഗം ഉണ്ടെങ്കില്‍ അത് മറ്റേയാളിലേക്കും പകര്‍ന്നുകിട്ടുന്നു. സുരക്ഷിതമല്ലാത്തതോ വഴിവിട്ടതോ ആയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് ഇവയില്‍ അധികവും. ഇത് സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് എന്നറിയപ്പെടുന്നു. ശാസ്ത്രീയമായി വെനീറിയല്‍ ഡിസീസ് എന്നാണ് പറയുന്നത്.

പ്രണയത്തിന്റെ പ്രതീകമായ വീനസ് ദേവതയുടെ പേരില്‍ നിന്നുമാണ് ഈ പേരു ലഭിച്ചത്. ലൈംഗിക രോഗങ്ങളില്‍ ഏവര്‍ക്കും സുപരിചിതം എയ്ഡ്‌സ് രോഗമാണ്. കാരണം കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടായി ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ഈ രോഗത്തെക്കുറിച്ചാണ്. എയ്ഡ്‌സ് കൂടാതെ പന്ത്രണ്ടോളം പ്രധാനപ്പെട്ട ലൈംഗിക രോഗങ്ങള്‍ കൂടി കാണപ്പെടുന്നുണ്ട്.

1. നെയ്‌സ്സേറിയ മെനിഞ്ചൈറ്റിഡിസ്

മെനിഞ്ചൈറ്റിസ് എന്ന രോഗം എല്ലാവര്‍ക്കും അറിവുള്ളതാണ്. തലച്ചോറിനെയും സുഷുമ്നാ നാഡിയുടെ ആവരണത്തെയും ഗുരുതരമായി ബാധിക്കുന്ന തരം മെനിഞ്ചൈറ്റിസ് ആണ് യൂറോജനിറ്റല്‍ ഇന്‍ഫക്ഷനുകളുടെ ഭാഗമായാണ് ഈ ബാക്ടീരിയ തലച്ചോര്‍ വരെ എത്തുന്നതെന്നാണ് നിഗമനം. മുതിര്‍ന്നവരില്‍ 5-10% പേരില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം മൂക്കിന്റെ പിന്‍ഭാഗത്തോ തൊണ്ടയിലോ ആണ്. ഓറല്‍ സെക്സ്, ആഴമേറിയ ചുംബനം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലേക്ക് കടക്കുക.

അതേസമയം യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ സ്വവര്‍ഗാനുരാഗികളിലും ബൈസെക്ഷ്വല്‍ പുരുഷന്മാരിലും ഈ രോഗം പടരുന്നതിന്റെ കാരണം ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഓറല്‍ സെക്സ് ചെയുന്നവരില്‍ ഈ ബാക്ടീരിയ കാണപ്പെടുന്നു എന്ന കാരണമാണ് ഇവിടെയും മുന്‍നിര്‍ത്തുന്ന സാധ്യത. അഞ്ചുതരം N.മെനിഞ്ചൈറ്റിഡിസ് രോഗാണുക്കളാണുള്ളത്. രണ്ട് പ്രതിരോധമരുന്നുകളും ഇവക്കെതിരെ വികസിപ്പിച്ചിട്ടുണ്ട്.

2. മൈക്കോപ്ലാസ്മ ജനിറ്റാലിയം

ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്റ്റീരിയകളില്‍ ഏറ്റവും ചെറുതാണ് M. ജനിറ്റാലിയം. 1980ലാണ് ഇവ കണ്ടെത്തിയത്. യുവാക്കളിലും മുതിര്‍ന്നവരിലുമായി 1-2% ആള്‍ക്കാര്‍ രോഗവാഹകരാണിന്ന്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗമാണിത്. ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനാല്‍ ഗൊണേറിയ (Gonorrhea) ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഗര്‍ഭം അലസല്‍ മുതല്‍ വന്ധ്യത വരെ ഉണ്ടാകുന്നതിനു കാരണമാകും.

ഗര്‍ഭനിരോധന ഉറകള്‍ ഈ ബാക്ടീരിയ ശരീരത്തിലെത്താതെ സഹായിക്കുമെന്നിരിക്കെ രോഗം ഇന്ന് സജീവമാകുന്നതിനെ ഗൗരവത്തോടെയാണ് ഗവേഷകര്‍ കാണുന്നത്. ആന്റിബയോട്ടിക് മരുന്നുകളോട് ചെറുത്ത് നില്‍ക്കാന്‍ ശേഷിയുള്ളതായി ഇവ മാറിക്കഴിഞ്ഞത്രേ! കൃത്യമായ പരിശോധനകളിലൂടെ മാത്രമേ രോഗബാധ കണ്ടെത്താനാന്‍ കഴിയൂ. പക്ഷെ ഈ പരിശോധനകള്‍ അമേരിക്കയിലുള്‍പ്പെടെ ഇന്നും സജീവമല്ല.

3. ഷിഗല്ല ഫ്ലെക്സ്നേരി

മനുഷ്യവിസര്‍ജ്യത്തോട് നേരിട്ടോ അല്ലാതെയോ സമ്ബര്‍ക്കത്തിലെത്തുന്നത് വഴിയാണ് ഷിഗെല്ലോസിസ് പിടിപെടുന്നത്. ഉദരരോഗം, രക്തം വരുന്ന തരത്തില്‍ ഗുരുതരമായ ഡയേറിയ എന്നീ അവസ്ഥകളാണ് പിന്നീട് സംഭവിക്കുന്നത്.

കുട്ടികളിലും സ്ഥിരം യാത്രികരിലുമാണ് ഈ അസുഖം കൂടുതലായി കാണുന്നതെങ്കിലും, സ്വവര്‍ഗ-ദ്വിലിംഗ (gay&bisexual) അനുരാഗികളായവരില്‍ ഇന്ന് ഈ രോഗം പടരുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ നിശ്ചിതകാലത്തേക്ക് കഴിക്കുന്നതാണ് ഏക പ്രതിരോധവഴി. എന്നാല്‍ ഗൊണേറിയയും ഷിഗെല്ലോസിസും ഇന്ന് മരുന്നുകൊണ്ട് പിടിച്ചുകെട്ടാനാകാത്ത വിധം വളരുന്നത് പൊതുആരോഗ്യ രംഗത്തും ആശങ്ക ഉണര്‍ത്തുന്നുണ്ട്.

4. ലിംഫോഗ്രാനുലോമ വെനേറിയം

ഈ വിഭാഗത്തിലെ ഏറ്റവും ‘സമര്‍ഥമായ’ ഇന്‍ഫെക്ഷനായി വിദഗ്ധര്‍ വിലയിരുത്തുന്ന രോഗമാണിത്. തുടക്കത്തില്‍ ഒരു ചെറിയ വീക്കമായി ശരീരത്തിന്റെ ലിംഫാറ്റിക് വ്യവസ്ഥയില്‍ (മേദോവാഹിനി) എവിടെയെങ്കിലും കാണപ്പെടുന്നു. മലാശയത്തെ ബാധിക്കുന്ന വലിയ രോഗമായി ഇതുമാറുന്നത് പിന്നീടാണ്. മൂന്നാഴ്ച നീണ്ട ആന്റിബയോട്ടിക്ക് ചികിത്സയാണ് പ്രതിവിധി.

Related Articles

Post Your Comments


Back to top button