Latest NewsIndia

ബോട്ടപകടത്തിൽ ഒരാൾ മരിച്ചു ; ഏഴ് പേ​രെ കാ​ണാ​താ​യി

കേ​ന്ദ്ര​പാ​റ: ബോട്ടപകടത്തിൽ ഒരാൾ മരിച്ചു.  ഏഴ് പേ​രെ കാ​ണാ​താ​യി. ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പാ​റ ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ചയാ​ണ് സംഭവം നടന്നത്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും ഒ​ഡീ​ഷ സ്പെ​ഷ​ല്‍ റി​ലീ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​നും സംയുക്തമായി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് നാ​ല് ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ബോട്ട് മറിയാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെപ്പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button