KeralaLatest News

മുസ്ലീം പുരുഷനെ ജയിലില്‍ അടക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കം തുറന്നു കാണിക്കേണ്ടത്; സി ഷുക്കൂര്‍

മുത്തലാക്കു സുപ്രിം കോടതി അസാധു ആക്കിയതോടെ രാജ്യത്ത് ആ വാക്കിനു പോലും പ്രസക്തി ഇല്ലാതായി. കാരണം സുപ്രിം കോടതി വിധി രാജ്യത്തെ നിയമമാണ്.

മുത്തലാഖ് കോടതി റദ്ദാക്കിയതോടെ ആ വാക്കിന് തന്നെ വിലയില്ലാതായി എന്ന് സി ഷുക്കൂര്‍. എന്നാല്‍ അതെ സമയം മുസ്ലീം പുരുഷനെ ജയിലില്‍ അടക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കം തുറന്നു കാണിക്കേണ്ടതാണ് എന്നും ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ജ് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കൂടാതെ ചിലയിടങ്ങളില്‍ നിന്നും നമ്മെ ഇറക്കി വിടുന്നത് ചിലപ്പോഴൊക്കെ വലിയ അനുഗ്രഹമായി വരും എന്ന വാക്കുകളോടെയാണ് ഷുക്കൂര്‍ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അഭിമാനകരമായ അസ്തിത്വം ‘

ഒരു പരിമിതിയുമില്ലാത്ത അഭിമാനത്തെ സൂചിപ്പിച്ചു തന്നെയാണ് ഒരു ജനസഞ്ചയത്തെ ആകര്‍ഷിച്ചിരുന്നത്. ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് മുഖ്യ ലക്ഷൃം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയ്ക്കു പ്രത്യാശ നല്‍കുന്ന സൂചനകള്‍ അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വെളിവായിരുന്നു.

മുത്തലാക്കു സുപ്രിം കോടതി അസാധു ആക്കിയതോടെ രാജ്യത്ത് ആ വാക്കിനു പോലും പ്രസക്തി ഇല്ലാതായി. കാരണം സുപ്രിം കോടതി വിധി രാജ്യത്തെ നിയമമാണ്. ഈ യുക്തിയുടെ പുറത്താണ് നരേന്ദ്ര മോദിയുടെ മുത്തലാഖ് ബില്ലിനെ നാം എതിര്‍ക്കുന്നത്. രാജ്യത്ത് നിലവിലില്ലാത്ത ഒരു സംഗതിയുടെ പുറത്ത് പുതിയ നിയമം ഉണ്ടാക്കി മുസ്ലിം പുരുഷനെ ജയിലില്‍ അടക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കം പല നിലയ്ക്കും തുറന്നു കാണിക്കപ്പെടേണ്ടതു തന്നെയാണ്. ലോക്‌സഭ ഡിബേറ്റും അതില്‍ ഏറ്റവും പ്രധാനം തന്നെ.
ഇത്ര ഗുരുതരമായ നിയമം കൊണ്ടു വരുന്ന പ്രധാന മന്ത്രിയെ ഒന്നു പോയി കാണാന്‍ എന്തു കൊണ്ടാണ് കേരളത്തിലെ വലിയ ‘ന്യൂനപക്ഷ നേതാക്കള്‍ക്കു ‘ തോന്നാതിരുന്നത്? ഈ കാര്യത്തില്‍ സമുദായത്തിന്റെ സാധാരണ മനുഷ്യരുടെ വികാരം എന്തേ ഭരണാധികാരിയെ അറിയിക്കുവാന്‍ നിങ്ങള്‍ ശ്രമിച്ചില്ല?
ശബരിമല യിലെ യുവതി പ്രവേശനം തീര്‍ത്തും നിയമപരവും ജെന്റര്‍ ഇക്വാലിറ്റിയെ അടിസ്ഥാനപ്പെടുത്തിയതുമാണ്. രണ്ട് സഹോദരിമാര്‍ ഇന്നു അയ്യപ്പ ദര്‍ശനം നടത്തിയപ്പോള്‍ , സംഘികള്‍ തെരുവുകളില്‍ നിസ്സഹരായ മനുഷ്യരെ അക്രമിക്കുകയാണ്. എത്ര വാഹനങ്ങളാണ് തകര്‍ത്തു കളഞ്ഞത്? എത്ര മനുഷ്യരെയാണ് പരിക്കേല്‍പ്പിച്ചത്?
ഈ അക്രമകാരികള്‍ വിശ്വാസികളാണെന്നാണോ നിങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്? ഇവര്‍ സംഘ് ക്രിമിനലുകള്‍ മാത്രമാണ്.

എന്തേ ഈ വയലന്‍സിനെതിരെ ഒരക്ഷരം നിങ്ങള്‍ മിണ്ടുന്നില്ല. ഈ അക്രമങ്ങളെ അപലപിക്കുന്നില്ല? മിക്കയിടങ്ങളിലും സംഘികള്‍ ടാര്‍ജറ്റ് ചെയ്യുന്നത് മത ന്യൂനപക്ഷങ്ങളെ തന്നെയാണ്..
(അക്രമിക്കപ്പെട്ട കടകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ഒന്നു നോക്കുക) ഈ അക്രമത്തെ ഒന്നപലിപിച്ചിട്ടു പോരേ ‘ആചാര സംരക്ഷണ നിയമ നിര്‍മ്മാണ ‘ ത്തിനായ നരേന്ദ്ര മോദിയെ കാണുന്നത്?

നിങ്ങളുടെ മുന്‍ഗണനകളില്‍ എപ്പോഴാണ് ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിനു ഒന്നാം സ്ഥാനം ലടിക്കുക സര്‍ ?

ആചാര സംരക്ഷണമൊന്നൊക്കെ സംഘികളുടെ വെറും വാചകമടി മാത്രമാണ്, അവരുടെ കുടില രാഷ്ട്രീയം കൃത്യമായ തിരിച്ചറിഞ്ഞില്ലെങ്കില്‍ നില്‍ക്കുവാന്‍ ഭൂമി പോലും നമുക്കില്ലാതെ വരും സര്‍..

(ചിലയിടങ്ങളില്‍ നിന്നും നമ്മെ ഇറക്കി വിടുന്നത് ചിലപ്പോഴൊക്കെ വലിയ അനുഗ്രഹമായിവരും..)

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button