Latest NewsKerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം

നിലയ്ക്കല്‍: ഹർത്താലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം. ആന്ധ്രയില്‍നിന്ന് നിലക്കലില്‍ എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ആക്രമിച്ചു. യുവതികള്‍ ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം കൂടിയാണ് നിലയ്ക്കല്‍. കേസ് റെജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ വിട്ടയച്ചെന്നാണ് അറിയുന്നത്.

പല തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയി നിലയ്ക്കലിലെത്തിയ സംഘത്തില്‍ മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താനല്ല ഇവര്‍ വന്നതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇത് അറിയാതെയാണ് തമിഴ്നാട് സംഘം ആക്രമിച്ചത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button