KeralaLatest News

ഗള്‍ഫില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള നിരക്കില്‍ സുപ്രധാന തീരുമാനം

ന്യൂഡല്‍ഹി: ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് നിരക്ക് ഏകീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഗള്‍ഫില്‍ നിന്ന് രാജ്യത്ത് എല്ലായിടത്തേയ്ക്കും മൃതദേഹം എത്തിക്കണമെങ്കില്‍ ഒരേ നിരക്ക് ആയിരിക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി.

പുതിയ തീരുമാനത്തോടെ ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കുന്നതിന് 750 മുതല്‍ 1500 ദിര്‍ഹം വരെ നല്‍കിയാല്‍ മതിയാകും.  അതേസമയം 12 വയസിന് താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹം നല്‍കിയാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button