Latest NewsKadhakal

നമ്മെ തേടുന്ന പ്രണയ ഭാവങ്ങള്‍- ദീപാ.റ്റി.മോഹന്‍

രോമനിബിഡമായ അയാളുടെ നെഞ്ചില്‍ തലചേര്‍ത്തു കിടന്നപ്പോള്‍ ലോകത്തില്‍ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ താനാണെന്ന് തോന്നല്‍ അവളില്‍ സുരക്ഷിതത്വവും സ്‌നേഹവും ഉടലെടുത്തു

അത്രമേല്‍ ഇരുട്ട് വീണ് കറുത്തു പോയ ആ രാത്രിയില്‍ രോമനിബിഡമായ അയാളുടെ നെഞ്ചില്‍ തലചേര്‍ത്തു കിടന്നപ്പോള്‍ ലോകത്തില്‍ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ താനാണെന്ന് തോന്നല്‍ അവളില്‍ സുരക്ഷിതത്വവും സ്‌നേഹവും ഉടലെടുത്തു.

‘ എന്താണ് ഏട്ടന്‍ ആലോചിക്കുന്നത് ‘ എന്നവളുടെ ചോദ്യമാണ്, ‘കാലഭേതമില്ലാതെ,പ്രായഭേതമില്ലാതെ മനുഷ്യ മനസ്സുകളെ തൊട്ടുണര്ത്തുന്ന മധുര വികാരമാണ് പ്രണയം ‘ എന്ന ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ത്തിയത്.

നിലാവ് പൂത്തുലഞ്ഞ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍, പാതിമാഞ്ഞ കുറി അയാളില്‍ അസ്വസ്ഥത ഉളവാക്കി. പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും പല തവണ പറഞ്ഞതാണ് പൊട്ടു മാത്രം മതിയെന്ന്. മൂകാംബികയിലെ ചുവന്ന സിന്ദൂരം അമ്പലത്തില്‍ വരുന്ന അമ്മമ്മ സമ്മാനിച്ചതാണ്, ദിവസവും ധരിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ലഭിക്കും എന്ന് അമ്മമ്മയുടെ ഉപദേശമാണ് കാരണം. അവളുടെ ഒരു ഇഷ്ടത്തിനും അയാള്‍ എതിരു പറയാറില്ല.

അഴിഞ്ഞുലഞ്ഞ മുടിയിലൂടെ അയാള്‍ വെറുതെ കൈവിരലോടിച്ചു. അവളോടുള്ള സ്‌നേഹം അനുദിനം കൂടിക്കൂടി വരുന്നെന്നും കാലത്തിന്റെ നൊമ്പരത്തില്‍ മങ്ങിയ നിറമില്ലാത്ത തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ദേവതയാണ് നീയെന്നും അയാള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. പ്രണയത്തിന്റെ സ്മാരക ശിലപോല്‍ ചുംബനങ്ങള്‍ അവളുടെ ചുണ്ടില്‍ പ്രാപിച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പോലും അടരുവാന്‍ വയ്യാത്ത സ്‌നേഹത്താലവര്‍ ആത്മാവില്‍ കുരുങ്ങിക്കിടന്നു.

സ്‌നേഹത്തില്‍ അവളൊരു പക്ഷിയെപ്പോലെ പറക്കുകയാണ് ദിക്കറിയാതെ. ജനലിലൂടെ കടന്നുവന്ന വെളിച്ചം അയാളുടെ കണ്ണിലെ കടലില്‍ പതിച്ചത് അവള്‍ നോക്കിക്കിടന്നു. അയാളുടെ കറുപ്പിച്ച കട്ടിമീശയിലേക്ക് അവളുടെ കണ്ണുകള്‍ യാത്രപോയി. കണ്ണിമയനക്കാതെയുള്ള അവളുടെ നോട്ടം അയാളിലെ കുസൃതിയുണര്‍ന്നു. ശക്തിയോടെ തന്നിലേക്ക് അവളെ ചേര്‍ത്തണച്ച് കൊണ്ടയാള്‍ ”സോജാ രാജകുമാരി സോജാ”….. എന്നുറക്കെ പാടി.

കതകുകള്‍ ചേര്‍ത്തു താഴിട്ടിരുന്ന ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഒരു ഭീരുവിനെ പോല്‍ കടന്നു വന്നു. ആരുടെയും വരവു കാത്തിരിക്കാന്‍ ഇല്ലാതെ വിരക്തി നിറഞ്ഞ കുടുംബ ജീവിതത്തിന്റെ ഏതോ ഒരു വൈകുന്നേരം ഫേസ്ബുക്കില്‍ ഇരിക്കുമ്പോളാണ് യാദൃശ്ചികമായ് അമ്മുവിന്റെ ഒരു ചിത്രം അയാളുടെ കണ്ണില്‍ പതിഞ്ഞത്. കൂട്ടുകാര്‍ ആരോ ലൈക് ചെയ്തപ്പോള്‍ വന്നതാകാം. ആ ഫോട്ടോ കണ്ടപ്പോള്‍ പണ്ടു ഹൃദയം കവര്‍ന്നു കടന്നു പോയ ഗീതയുടെ ഓര്‍മ്മകളിലേക്ക് അയാള്‍ വഴുതിവീണു.

മരണത്തിനു മാത്രമേ തങ്ങളെ പിരിക്കാന്‍ കഴിയും എന്ന ചിന്തയോടുള്ള സ്‌നേഹം അനുഭവിച്ചപ്പോള്‍ വളരെയധികം സന്തോഷിച്ചതാണ്. പരസ്പരം കൊരുത്ത ഉമ്മകളെയും സ്‌നേഹ കൂടുതലിനാല്‍ അറിയാതെ കടന്നു വന്ന ചെറുപിണക്കങ്ങളെ ഹൃദയത്തോട് ചേര്‍ത്തും. പ്രണയത്തിനു കാന്തശക്തി ഉണ്ടെന്നു തോന്നിയ നാളുകള്‍. പക്ഷേ കാലം കാത്തുവെച്ചത് വേറെന്തക്കെയോ ആയിരുന്നു.

വ്യത്യസ്ഥ മതങ്ങളില്‍ പെട്ടവരായത് കൊണ്ട് ഗീതയുടെ അച്ഛന്‍ ഒരിക്കലും ഈ ബന്ധത്തിന് സമ്മതമായിരുന്നില്ല. അച്ചനെ ധിക്കരിച്ചിറങ്ങിയാല്‍ തന്റെ ശവത്തില്‍ ച്വിട്ടിയെ പടി ഇറങ്ങാന്‍ കഴിയു എന്ന അച്ഛന്റെ വാക്കിനു മുന്‍മ്പില്‍ അവള്‍ നിസ്സഹായായി. ഒടുവില്‍ അച്ഛന്റെ ഭീഷണിക്കു വഴങ്ങി വേറെ വിവാഹത്തിന് സമ്മതിച്ചു. ആ വിവാഹം തന്നെ ഒരു ഭ്രാന്തനാക്കി. കുറേക്കാലം ആരോടും ഒന്നും ഉരിയാടാതെ മുറിക്കുള്ളില്‍ കഴിച്ചുകൂട്ടി. മങ്ങിയ ജീവിതത്തിനു താല്കാലിക ആശ്വാസമായി ബാങ്കില്‍ സെലെകഷന്‍ ലഭിച്ചു. ജീവിത തിരക്കുകളില്‍ പെട്ടു നീണ്ട എട്ടു വര്‍ഷം പോയത് അറിഞ്ഞില്ല, കാലം അതിന്റെ തെരുവിലൂടെ നടത്തിച്ചു.

അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി സൗമ്യയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത് തന്റെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങാന്‍ വേണ്ടിയായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. എന്തിനും ഏതിനും പരാതി കണ്ടെത്തുന്ന ഭാര്യ. ധനിക കുടുംബത്തില്‍ ജനിച്ചത് കാരണമാകാം ആരുടെയും വാക്കുകള്‍ അവള്‍ അനുസരിക്കില്ല.. പകല്‍ കാറും എടുത്തു സൗഹൃദങ്ങള്‍ക്കൊപ്പം കറങ്ങി സന്ധ്യക്ക് ക്ലബിലെ മദ്യ സല്‍ക്കാരത്തിലും പങ്കെടുത്തും കാല്‍ നിലത്തു ഉറക്കാതെ കയറി വരുന്ന ഭാര്യയെ കാത്തിരിക്കുന്ന ഹതഭാഗ്യവനായ ഭര്‍ത്താവായി മാറി ഞാന്‍.

ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാകാം ഞാനിപ്പോള്‍ ബാങ്ക് മാനേജര്‍ എന്ന പദവിയില്‍ ഈശ്വരന്‍ എത്തിച്ചു എന്നു പറയാം. വര്‍ഷങ്ങള്‍ താണ്ടി വിടാതെ പിന്തുടരുന്ന കരിനിഴല്‍ ബാധിച്ച ദാമ്പത്യം. കടപ്പാടുകളുടെ തീര്‍ക്കുന്ന അസ്വസ്ഥമായ ജീവിതം അറുത്തുമാറ്റണമെന്നു പലപ്പോഴും തോന്നിയ നിമിഷങ്ങളിലെപ്പോഴോ ആണ് അമ്മുവിന്റെ കടന്നുവരല്‍.

അടക്കപെടാന്‍ വെമ്പിയ സ്‌നേഹം മഴയായി അവളിലേക്ക് പെയ്തിറങ്ങി. ഇന്നു അയാളെ സംബന്ധിച്ചു ആഗ്രഹപൂര്‍ത്തീകരണത്തിന് മനസ്സുകള്‍ തേടിയ വേഴാമ്പലുകാളാണ് അവര്‍. അതിനാലാകാം പാരമ്പര്യത്തിന്റെയോ പിന്‍വിളികളുടേയോ കാതോര്‍ക്കാതെ എല്ലാമുപേക്ഷിച്ചിറങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തിയത്. ഡിസംബറിലെ മഞ്ഞണിഞ്ഞ പൂക്കള്‍ ജാലകത്തിനപ്പുറം വിരിയുമ്പോള്‍ ,അയാള്‍ തേടിനടന്ന സ്‌നേഹത്തിന്റെ ഹൃദയകവാടം തുറന്ന കിലുക്കാംപെട്ടിയെയും ചേര്‍ത്തു പിടിച്ചു നക്ഷത്രങ്ങള്‍ പൂത്ത ആകാശം നോക്കി കിടന്നു.

ഓരോ ഞായറാഴ്ച്ചകളും കൂടിച്ചേരലിനായി മാറ്റിവക്കപ്പെട്ട ദിനങ്ങളെ പോല്‍ കടന്നു വരുന്ന പുറമേ ചിരിയും ,ഉള്ളില്‍ ചോര പൊടിയുന്ന നൊമ്പരവുമായുള്ള അമ്മുവിന്റെ വരവു,

‘ഏട്ടാ എനിക്ക് പറ്റുന്നില്ല ,ഏട്ടനില്ലാതെ ‘ എന്നു പറഞ്ഞു കരഞ്ഞു നെഞ്ഞിലേക്ക് ചായുമ്പോള്‍ ആദ്യമൊക്കെ സഹാനുഭൂതിയും ,അനുകമ്പയും ഒത്തുചേര്‍ന്ന വാത്സല്യത്താലാകും അവളെ ചേര്‍ത്തു പിടിച്ചു നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു .കണ്ണുനീര്‍ ധാര ധാരയായി ഒഴുകുന്ന മിഴികള്‍ തുടച്ചു കൊണ്ട് പതിയെ പറഞ്ഞു.

” നീയെന്നെ വേണ്ടാന്ന് വച്ചാലും ഈ ജന്മം നിന്നെ മറ്റാര്‍ക്കും ഞാന്‍ വിട്ടു നല്‍കില്ല മരണത്തില്‍ പോലും നമ്മള്‍ ഒപ്പമുണ്ടാകും, എനിക്ക് താങ്ങായി നീ മാത്രമല്ലെ ഉള്ളു ‘

ഇതില്‍ കൂടുതല്‍ എന്തുറപ്പാണ് അമ്മുകുട്ടിക്ക് വേണ്ടത് എന്ന ചോദ്യത്തോട് വാരിപ്പുണരന്നെന്നെ ചെറുനാണത്തോടെ കവിളിലമര്‍ത്തിയൊരുമ്മ നല്‍കി ചിരിച്ചു കൊണ്ട് ഓടിയകലും. മെല്ലെ മെല്ലെ അവളില്‍ നിന്നും വിഷാദം പടിയിറങ്ങി. അവളുടെ എഴുത്തുകള്‍ ആദ്യമൊക്കെ നൊമ്പരത്താല്‍ ഹൃദയ വേദനയോടെ വായിച്ചിരുന്നു. മെല്ലെ പ്രണയത്തിന്റെ അഥവാ കരുതലിന്റെ ശക്തിയാലാകാം മെല്ലെയവ ഞങ്ങളുടെ എഴുത്തായി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല.

ഹൃദയത്തിന്റെ അറകളില്‍ ഒളിപ്പിച്ചു വച്ചിരുന്ന മോഹങ്ങളെ ഞാന്‍ സ്വതന്ത്രമാക്കി. പ്രണയം ഒരു തൂവലായി അമ്മുവിന്റെ മോഹങ്ങളിലേക്ക് നേര്‍ത്ത കുളിരായി അലിഞ്ഞുചേര്‍. ജീവിതത്തിനും സ്വപ്നത്തിനുമപ്പുറം തേടി നടന്ന നിധി സ്വന്തമാക്കിയെന്നു തിരിച്ചറിഞ്ഞുകാണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അശാന്തിയുടെ കനലുകളെരിഞ്ഞു, മോഹങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ വിരുന്നെത്തി.

പ്രിയമുള്ള ഡിസംബര്‍ നമുക്കായി ഹിമകണങ്ങളാല്‍ ചുണ്ടുകളില്‍ മുത്തമിട്ടു. ഉറക്കത്തിലേക്ക് വഴുതിവീഴും മുന്‍പ് അയാള്‍ അവളെ കൈ കുമ്പിളില്‍ കോരിയെടുത്തു മാറോട് ചേര്‍ത്തു മുഖത്തു അമര്‍ത്തി ചുംബിച്ചു.

പ്രണയം അപ്പോഴും പൂക്കാന്‍ കൊതിച്ചു കൊണ്ടിരുന്നു ..? ? ?
ദീപാ.റ്റി. മോഹന്‍

Tags

Post Your Comments


Back to top button
Close
Close