KeralaLatest News

വിദ്യാര്‍ത്ഥികള്‍ക്ക് ആഡംബര ബെെക്കും മൊബെെലും നല്‍കി വശത്താക്കി ലഹരി മാഫിയയുടെ കഞ്ചാവ് കടത്ത് ;  പെണ്‍ വിദ്യാര്‍ത്ഥിനികളും സംഘത്തില്‍

ക​​ടു​​ത്തു​​രു​​ത്തി:  വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആഡംബര ബെെക്കുകളും വിലയേറിയ മൊബെെലുകളും നല്‍കി വശത്താക്കി കഞ്ചാവ് വിപണനത്തിന് ഉപയോഗിക്കുന്നതായി നാട്ടുകാരുടെ പരാതി. താലൂക്കിലെ ഹയര്‍സെക്കന്‍ററി തലങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍.

പകല്‍ സമയത്തും വെെകുന്നേരങ്ങളിലും അപകടകരമായ അവസ്ഥയാണ് റോഡുകളില്‍ ഉളളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തില്‍ വശപ്പെട്ട കുട്ടികള്‍ അമിത വേഗത്തില്‍ ജീവന് ഭീഷണിയായാണ് ബെെക്കുമായി കറങ്ങുന്നതെന്നാണ് വിവരം.

ബെെക്കുകളില്‍ ആണ്‍കുട്ടികളെ കൂടാതെ ഷാളുകൊണ്ട് മറച്ച് പെണ്‍കുട്ടികളും സംഘത്തില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്ന ഇവരെ പോലീസ് പിടികൂടി കഴിയുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ച് നിലയിലായിരിക്കും കുട്ടികള്‍ എന്നാണ് പോലീസ് പറയുന്നത്.സാമ്പത്തിക ഭദ്രത ഇല്ലാത്ത വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഇത്രയും വില പിടിപ്പുളള വസ്തുക്കള്‍ ലഭിക്കുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നു.

യൂണിഫോം ധരിച്ച് സ്കൂളുകളിലേക്ക് എത്തുന്ന ഇവര്‍ കെെയ്യില്‍ കരുതിയ മറ്റൊരു വസ്ത്രം ധരിച്ചതിന് ശേഷമാണ് ഇത്തരത്തിലുളള പ്രവൃത്തിക്ക് ഇറങ്ങി തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികളായത് കൊണ്ട് പിടിക്കപ്പെട്ട് കഴിയുമ്പോള്‍ പരിചയക്കാരെ വിളിച്ച് മടക്കി അയക്കാറാണ് പതിവ് ആയതിനാല്‍ അവരുടെ കെെവശം കരുതിയിരിക്കുന്ന ലഹരി വസ്തുക്കള്‍ പിടിക്കപ്പെടാറില്ല.  ഈ അവസരം മുതലാക്കി കഞ്ചാവ് മാഫിയ കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കുകയാണ്  .

താലൂക്കിലെ ഒരു വിദ്യാലയത്തിലെ പരിപാടിക്ക് ഇടക്ക് അദ്ധ്യാപകര്‍ ചേര്‍ന്ന് മദ്യപിച്ച വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. ഇവരിലും കഞ്ചാവ് ഉപയോഗിച്ചവരുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button