Latest NewsArticle

ആത്മീയത എന്നത് ഒരു ശക്തി ആയി തോന്നിയ അനുഭവം വിവരിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

എഴുതി തീരും വേഗം ഇത് മായ്‌ക്കേണ്ടി വരരുത് എന്നുണ്ട്.. സാഹിത്യം ഞാന്‍ ഒരിക്കലും എഴുതിയിട്ടില്ല. അറിയില്ല, മനസ്സില്‍ ഭാരം നിറയുമ്പോള്‍ ആണ് ഇതില്‍ കുത്തി കുറിയ്ക്കാറുള്ളത്, എന്നെ വായിക്കാന്‍ ആളുണ്ടാകുമോ എന്ന് പോലും അറിയാതെ തുടങ്ങിയ ഒന്ന്. ഇപ്പോള്‍ തോന്നുന്നതും എഴുതട്ടെ. ഒന്നും പൂര്‍ണ്ണമായും അറിയില്ല എന്നത് ഒരു ഭാഗ്യമാണ് പല അവസരങ്ങളിലും. അച്ഛന്‍ ലളിത സഹസ്രനാമം രാവിലെ ചൊല്ലുന്നത് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടം ആയിരുന്നു.

‘അമ്മ ആര്‍ത്തവം ഇല്ലാത്ത ഓരോ ദിവസവും മുടങ്ങാതെ വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കും. ആ പ്രത്യേക ദിവസങ്ങള്‍ ഞാനും കുട്ടിക്കാലത്തു വിളക്ക് കത്തിച്ചിട്ടില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൂകാംബിക പോകും നേരം ‘അമ്മ ആകെ ടെന്‍ഷനില്‍ ആയിരുന്നു എന്ന് ഓര്‍മ്മയുണ്ട്. അമ്മയ്ക്കു ആര്‍ത്തവ പ്രശ്‌നത്തിന്റെ കാലങ്ങള്‍ ആണ്. തീയതി എങ്ങാനും വില്ലന്‍ ആകുമോ എന്ന്. അത്രയും തന്നെ, പ്രശ്‌നം ഗുരുതരമാണ് ആര്‍ത്തവം എന്നത് എന്ന സാഹചര്യങ്ങളില്‍ ആണ് വളര്‍ന്നത്.

ആ ഞാന്‍, വിപ്ലവം ഒന്നും തന്നെ ഇല്ലാതെ ആണ്, ഒരു ദിവസം തകര്‍ന്നു പോകുന്ന അതികഠിനമായ മാനസികാവസ്ഥയില്‍ ഓടി ചെന്ന് പൂജ മുറിയിലെ വിളക്ക് വെച്ചത്. അന്നെനിക്ക് ആര്‍ത്തവം ആയിരുന്നു.. മോളും ഉണ്ടായി കഴിഞ്ഞായിരുന്നു അത്. സ്‌നേഹിച്ചു ജീവിക്കാന്‍ പറ്റാത്ത പ്രതിസന്ധികള്‍ ഉടനീളം എനിക്കും ഷിബുനും ഇടയ്ക്കു വന്നു ചേര്‍ന്നപ്പോള്‍ വീണ്ടും, വീണ്ടും ഞാന്‍ എന്റെ പൂജ മുറിയിലെ ദേവി വിഗ്രത്തെ ചേര്‍ത്ത് പിടിച്ചു.

അതിരാവിലെ ഉറക്കം ഉണര്‍ന്നു പ്രാര്‍ത്ഥിച്ചു. പാതിരാവില്‍ ഞെട്ടി എഴുന്നേറ്റു ദേവിയെ വിളിച്ചു. എല്ലാ ദിനങ്ങളും ഒരേ പോലെ മാത്രേ എനിക്ക് കാണാന്‍ പറ്റൂ. കാരണം ആ വിളി ഇല്ലാത്ത എനിക്ക് ഒരു നിമിഷം പറ്റില്ല. ശ്വാസം ആണ്. നിലച്ചാല്‍ പിടഞ്ഞു ഞാന്‍ മരിച്ചു പോകും. ആത്മീയത എന്നത് ഒരു ശക്തി ആയി തോന്നിയത്, ആഗ്രഹിച്ച കാര്യങ്ങള്‍ ചിലത് കയ്യില്‍ എത്തിയപ്പോള്‍ ആണ്..

സ്‌കൂള്‍ മുഴുവനും കോണ്‍വെന്റ് വിദ്യാഭ്യാസം ആയിരുന്നു. കൃത്യനിഷ്ഠയോടെ ഉച്ചയ്ക്ക് എന്നും ച്ച്ര്ചില് പോകുമായിരുന്നു. വീടിന്റെ മുന്നില്‍ അന്നത്തെ കാലത്ത് വൈകുന്നേരങ്ങളില്‍ ,RSS കാരുടെ പ്രാക്ടിസ് കാണാമായിരുന്നു. അവരെ കൗതുകത്തോടെ, നമ്മളില്‍ ഒരാളായി നോക്കുക എന്നല്ലാതെ മറ്റു ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. സഹോദരന്മാരാണ് അവര്‍..!അതാണ് വികാരം..

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് ഡോക്ടര്‍ ജോസഫ് തന്ന മേരിയുടെ പ്രതിമന്റെ പൂജ മുറിയില്‍ ഇന്നും ഉണ്ട്. അവിടെ ജോലി നോക്കിയതില്‍ നിന്നും എന്താണ് ജീവിതത്തില്‍ നേടിയത് എന്ന് ഞാന്‍ സ്വയം ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു. മരണത്തെ മുഖാമുഖം കണ്ടാല്‍ മാത്രേ ജീവിതത്തിന്റെ യഥാര്‍ത്ഥ വില അറിയൂ..!

കോഴിക്കോട്, പഠിക്കുമ്പോള്‍ ആണ് , സന്ധ്യ സമയത്തിലെ വാങ് വിളി , ഒരു വികാരമായി മാറുന്നത്. മുസ്ലീം സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കൊച്ചൊരു പ്രാര്‍ത്ഥന കിട്ടിയപ്പോള്‍, ന്റെ പ്രാര്‍ത്ഥന ബുക്കില്‍ എല്ലാം ഒരേ പോലെ എത്തി. മനസ്സിന്റെ വിറ്റാമിന് കുറവുകളെ നേര്‍വഴിക്കു കൊണ്ട് വരാന്‍ മാത്രം എന്തൊരു മഹത്തായ സ്വാതന്ത്ര്യമാണ് എനിക്ക് കിട്ടിയത്.! പക്ഷെ അന്ന്, അറിയില്ല അതിന്റെ മധുരം എന്താണ് എന്ന്..

എന്നില്‍ ആണ് ഞാന്‍ ആദ്യം വിപ്ലവം കൊണ്ട് വന്നത്., എന്ന് ഈ ദിവസങ്ങളില്‍ അഭിമാനത്തോടെ ഓര്‍ത്തു പോയി. എന്നിലെ മാറ്റങ്ങള്‍ മാത്രം ആണ് ആഗ്രഹിച്ചത്. ഞാന്‍ എന്ന സമൂഹത്തിനെ ആണ് മാറ്റിമറിച്ചത്..! അറിഞ്ഞല്ല..അറിയാതെ. അപഹരിക്കപ്പെട്ട എന്നിലെ ജാതി മത ചിന്തകള്‍ മാത്രമായിരുന്നു..,ആറു വര്‍ഷങ്ങള്‍, പച്ചയായ ജീവിതം എന്ത് എന്ന് പഠിക്കാന്‍ ഉളള അവസരം തന്നത്.

ജോലിയുടെ ഭാഗമായി കൊല്ലത്തു തട്ടാമലയില്‍, പഴയാറ്റിന്‍കുഴി ഭാഗം തുടങ്ങി, മുസ്ലിം ഹിന്ദു പ്രശ്‌നങ്ങള്‍ ഒരുപാടു ഉള്ള സ്ഥലങ്ങളില്‍ ആയിരുന്നു. അവിടെ ജോലിക്കു ചെന്നതും ഭയന്ന് ആയിരുന്നു. എന്ത് പ്രശ്‌നം..? അതൊക്കെ കേട്ടിട്ടുള്ള നുണകള്‍ മാത്രമാണ് എന്ന് കാലം എന്നെ മനസ്സിലാക്കിച്ചു.

ഭൂമിയില്‍ ചവിട്ടി നിന്നാണ് ആ കാലങ്ങളില്‍ ജോലി നോക്കിയത്. പീഡന കേസുകള്‍, ലഹരി സംബന്ധമായ കേസുകള്‍, ഇന്നും കോടതിയില്‍ സാക്ഷി ആയി ,പരാതിക്കാരി ആയി ഞാന്‍ ഉള്ള കേസുകള്‍. അതൊക്കെ ചങ്കുറ്റത്തോടെ എനിക്ക് ചെയ്യാന്‍ പറ്റിയത്, ഞാന്‍ ഒരു ഹിന്ദു ആയത് കൊണ്ടല്ല. ജാതി നോക്കാതെ എന്റെ മുസിലിം സഹോദരന്മാരും ഹിന്ദു സഹോദരന്മാരും ക്രിസ്ത്യന്‍ സഹോദരന്മാരും തന്ന പിന്തുണ ആണ്..!

ഇന്ന് ആണെങ്കില്‍ ആ പിന്തുണ കിട്ടുമായിരുന്നോ..? എനിക്ക് നോവുന്നുണ്ട്. കാലത്തിനു മുന്‍പേ , നടന്നതാണ്. ഇപ്പോള്‍ ഇനി തിരിച്ചു വരാന്‍ വയ്യ. കോണ്‍ഗ്രസ് പരമ്പര്യം ഉള്ള കുടുംബം ആണ്. അച്ഛന്റെ അച്ഛന്‍ ആയിരുന്നു കൊല്ലത്തെ ആദ്യ ഡിസിസി പ്രസിഡന്റ്. എന്നില്‍ അങ്ങനെ രാഷ്ട്രീയം തലയ്ക്കു പിടിക്കാന്‍ ഉളള അവസരം ഉണ്ടായിട്ടില്ല എങ്കിലും, കോണ്‍ഗ്രസ് ആണ് നമ്മള്‍ എന്നൊരു ചൊല്ല് കുടുംബത്തില്‍ കേട്ടാണ് വളര്‍ന്നത്. ഇടതും വലതും എന്നൊന്നും എന്നില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടില്ല. എങ്കിലും, എനിക്ക് പിണറായി സഖാവിനോട് മനസ്സ് കൊണ്ടിപ്പോള്‍ ആരാധനയും ബഹുമാനവും ഉണ്ട്.

പ്രിയപ്പെട്ട നേതാവ് എന്ന് ചേര്‍ത്ത് പിടിക്കാന്‍ തക്കവണ്ണം. അദ്ദേഹത്തിന് നാടിനു വേണ്ടി , സ്ത്രീകള്‍ക്ക് വേണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കില്‍. അതിനുള്ള അവസരം കിട്ടിയിരുന്നു എങ്കില്‍. എല്ലാ യാഥാസ്ഥികത്വതയെയും ചോദ്യം ചെയ്യാന്‍ പറ്റിയില്ല എങ്കിലും,
മനുഷ്യന്റെ ജീവിതത്തിന്റെ താളുകള്‍ വികൃതമാക്കുന്ന ചിലത് ,നിര്‍ഭയം എതിര്‍ക്കാനുള്ള ചങ്കുറ്റം സ്ത്രീകളില്‍ ഉണ്ടാക്കിയാല്‍ ഓരോ കുടുംബവും നന്നാവും.

എത്രയോ കുടുംബത്തില്‍ അമര്‍ത്തിപിടിച്ച സ്ത്രീയുടെ കണ്ണുനീര് , സ്ത്രീധന പ്രശ്‌നത്തില്‍ ഇപ്പോഴും കത്തുന്നുണ്ട് എന്നറിയോ..? എത്രയോ സ്ത്രീധന മരണങ്ങള്‍ ഇന്നും അരങ്ങേറുന്നു എന്നറിയോ..? പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലെയ്ക്ക് എടുത്തെറിയപെട്ടാല്‍ ,സ്ത്രീയുടെ സ്വത്വം ഇരുണ്ട ഗുഹയില്‍ എന്ന പോലെ , അപകര്‍ഷതാ ബോധത്തിന് പിടിയില്‍ ആയാല്‍ , പിന്നെ മോചനമില്ല.. വിഷാദ രോഗവും ആത്മഹത്യയും എത്രയാ കൂടുന്നത് എന്നറിയോ..? ലഹരിക്ക് അടിമ പെടുന്നവരില്‍ എത്ര സ്ത്രീകള്‍ എന്നറിയോ..? ഇതൊക്കെ നിസ്സാര പ്രശ്‌നങ്ങള്‍ ആണോ..? മുഖം ചുളിക്കരുത്. അമ്പരക്കരുത്, വായിച്ചു എടുത്ത കഥ അല്ല. പച്ചയായ ജീവിതം ആണ്. ഞാന്‍ തൊട്ടറിഞ്ഞ ജീവിതം മാത്രേ എഴുതൂ. ന്റെ കേസ് ഡയറി എല്ലാ തെളിവുകളും കൂടി ഉള്ളതാണ്..

..ന്റെ പൂജ മുറിയില്‍ സ്വാതന്ത്ര്യത്തോടെയും തടസ്സമില്ലാതെയും പ്രാര്‍ത്ഥിച്ചിരുന്നു ഈ അടുത്ത കാലം വരെ. ശെരിയെന്നു തോന്നിയ കാര്യത്തിന് വേണ്ടി നിലനില്‍ക്കാന്‍ ഏറ്റവും യോജിച്ച മാനസികാവസ്ഥ എന്നില്‍ ഉണ്ടായിരുന്നു. അതിനായി., ഉള്‍കാഴ്ച നഷ്ടമാകാതെ ഇനിയും പ്രാര്‍ത്ഥിക്കണം, അതേ പോലെ.., ആചാരങ്ങളോ ഉപരിപ്ലവ ബന്ധങ്ങളോ സഹായിക്കാന്‍ ഓടി വരാത്ത സങ്കടങ്ങളും പ്രതിസന്ധികളും ഭരണാധികാരികള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ സഹായകമാകുന്നവ ആണ്. പൊള്ളുന്ന സത്യത്തിന്റെ മര്‍മ്മഭാഗത്തു നില്ക്കുംമ്പോള്‍ അറിയാം യഥാര്‍ത്ഥ പ്രശ്‌നം എന്നത് ഇതൊന്നും അല്ല..

Man rapes 23-year OLD GIRL IN DUBAI

ശുഷ്‌ക്കിച്ച മുലകളില്‍ പാലില്ലാത്ത അമ്മമാരുടെ കരച്ചില്‍ ആണ് ഞാന്‍ കേട്ട ഏറ്റവും വലിയ പ്രാര്‍ത്ഥന. വിശപ്പ് സഹിക്കാന്‍ പറ്റാതെ സ്വന്തം മോളെ , വില്‍ക്കേണ്ടി വരുന്ന അമ്മമാരുടെ ഞെഞ്ഞുരുക്കത്തിന്റെ അത്ര വരില്ല മറ്റൊന്നും. കണ്ണടയ്ക്കരുത്..തര്‍ക്കിക്കരുത് . ഇതൊന്നും നമ്മുടെ നാട്ടില്‍ ഇല്ല എന്ന്..!

എന്നിരുന്നാലും, നാടിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തിലേക്കുള്ള ചുവടു വെയ്പാണ് ഈ കാണുന്നതൊക്കെ എന്ന് എന്നെ പോലെ ഒന്നിനെ കുറിച്ചും യാതൊന്നും വ്യക്തമായി അറിയാത്ത, ധാരണ ഇല്ലാത്ത സാധാരണ സ്ത്രീകള്‍ കൊതിക്കുന്നു..! പ്രകടനം അല്ല പ്രതികരണം ആണ് സ്ത്രീയുടെ ആയുധം എന്ന് വിശ്വസിക്കുന്നു..

കല ഷിബു

shortlink

Related Articles

Post Your Comments

Related Articles


Back to top button