Latest NewsInternational

മേ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു; സംഭവം സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മണിക്കൂറിനകം

മെ​ക്സി​ക്കോ സി​റ്റി:  സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനകം മേയര്‍ വെടിയേറ്റു മരിച്ചു. മെ​ക്സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ഒ​വാ​സാ​ക്ക​യി​ലാണ് സംഭവം. ത്ലാ​ക്സി​യാ​ക്കോ ന​ഗ​ര​ത്തി​ലെ മേ​യ​ര്‍ അ​ല​ഹാ​ന്ദ്രോ അ​പാ​രി​ച്ചി​യോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം തെ​രു​വി​ല്‍ വെ​ടി​യേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം അ​നു​യാ​യി​ക​ള്‍​ക്കൊ​പ്പം സി​റ്റി ഹാ​ളി​ലേ​ക്കു പോ​ക​വേ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്കും വെ​ടി​യേ​റ്റു. ഇ​തി​ലൊ​രാ​ളും മ​രി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​പ്പ​ത്തി​നാ​ലു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ നോ​ര്‍​ത്തേ​ണ്‍ മെ​ക്സി​ക്കോ​യി​ലെ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് മെ​ക്സി​ക്ക​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2006 മു​ത​ല്‍ 72 മേ​യ​ര്‍​മാ​ര്‍ മെ​ക്സി​ക്കോ​യി​ല്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button