KeralaLatest News

മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി ; ലഘുരേഖകൾ കൈമാറിയെന്ന് റിപ്പോർട്ട്

മലപ്പുറം : മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി. വീടുകളിലെത്തിയ ഇവർ ലഘുരേഖകൾ കൈമാറി അവിടെനിന്നും അരിയും വാങ്ങിയാണ് മടങ്ങിയത്.നിലമ്പൂർ പോത്തുകലിന് സമീപം മേലേമുണ്ടേരിയിലാണ് ഇവരെത്തിയത്. വനത്തിനോട് ചേർന്ന പ്രദേശമാണിത്. രാത്രിയിൽ 11 മണിക്കാനാണ് ഇവരെത്തിയത്. കയ്യിൽ തോക്കുകൾ ഉണ്ടായിരുന്നു.

ചിത്രതോട, സന്തോഷ് , ഉണ്ണിമായ എന്നിവരാണ് എത്തിയത്. വർഷങ്ങളായി പോലീസ് തിരയുന്നതാണ് ഈ മൂന്ന് പേരും. സർക്കാരിന്റെ കീഴടങ്ങൽ പാക്കേജുകളുമായി സഹകരിക്കാൻ തയ്യാറല്ല എന്നാണ് ഇവർ പോസ്റ്ററുകളിൽ എഴുതിയത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ വിളിച്ചുണർത്തി അറിയും പച്ചക്കറിയും വാങ്ങിയാണ് ഇവർ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button