Latest NewsKerala

ഹര്‍ത്താലിലെ പ്രക്ഷോഭങ്ങള്‍: മുഖ്യമന്ത്രി കയ്യുംകെട്ടി നോക്കി നിന്നുവെന്ന് ചെന്നിത്തല

ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ ആക്രമണങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഇത്രവലിയ പ്രശ്‌നങ്ങള്‍ ഉണ്ചായിട്ടും മുഖ്യമന്ത്രി കയ്യുംകെട്ടി നോക്കി നിന്ന്
കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളാ ചരിത്രത്തില്‍ ആദ്യമാണ്.  ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം. അതേസമയം സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നു. പാര്‍ട്ടി സെകട്ടറിയുടെ നിര്‍ദ്ദേശമാണ് എസ്പിമാര്‍ നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയെ കുറിച്ച് സത്യം പറയുന്നവരെ സംഘികളാക്കി ചിത്രീകരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനം ആസൂത്രിതമാണ്. അതേസമയം ശബരിമല യുവതീ പ്രവേശനത്തോടെ വനിതാ മതിലില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button