UAELatest NewsGulf

യുഎഇ നിവാസികള്‍ക്ക് എമിറേറ്റ്സ് 500 ടിക്കറ്റ് സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശം;സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

അബുദാബി :  എമിറേറ്റ്സിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി യുഎഇ നിവാസികള്‍ക്ക് 500 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നു എന്ന രീതിയില്‍ വാട്ട്സാപ്പ് അടക്കമുളള പ്ലാറ്റ് ഫോമുകളില്‍ പ്രചരിച്ച സന്ദേശം തെറ്റാണെന്ന് എമിറേറ്റ്സ് അധികൃതര്‍ വെളിപ്പെടുത്തി. ഒരു സര്‍വ്വേ രൂപത്തിലാണ് പൊതുജനങ്ങളുടെ സോഷ്യല്‍ മീഡിയ ഇടത്തില്‍ ഈ സന്ദേശം വന്നിരുന്നത്.

എമിറേറ്റ്സിന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങള്‍ 500 പേര്‍ക്ക് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സൗജന്യം ലഭിക്കണമെങ്കില്‍ സര്‍വ്വേയില്‍ കൂടി പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

 


ചിത്രം –  കടപ്പാട് :  ഗല്‍ഫ് ന്യൂസ്

എമിറേറ്റ്സിന്‍റെ സേവനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. നല്ലതാണോ അതോ അതിന് നേര്‍ വിപരീതമാണോ എന്തായാലും അത് താഴെ കാണിച്ചിരിക്കുന്ന യെസ് അല്ലെങ്കില്‍ നോ എന്ന ഇടത്തില്‍ അമര്‍ത്തി അഭിപ്രായം രേഖപ്പെടുത്തണം എന്നാല്‍ മാത്രമേ ഈ സൗജന്യം ലഭ്യമാകുന്നതിന് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടൂ എന്നായിരുന്നു സര്‍വ്വേ സന്ദേശം.

ഇത് തികച്ചും പൊതുജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനായുളള ശ്രമങ്ങളാണെന്നും യു എ ഇ യിലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button