Latest NewsEducation & Career

ഐ ഐ എം – ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2018 (IIM-CAT) ഫലം പ്രസിദ്ധീകരിച്ചു . ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ല്‍ നിന്നും സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2019 ഡിസംബര്‍ 31 വരെ ഇത്തവണത്തെ സ്‌കോറിന് സാധുതയുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

താനെ സ്വദേശി റോണക് മജുംദാറാണ് ഇത്തവണ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
നവംബര്‍ 25ന് രാജ്യവ്യാപകമായി 147 നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ CAT പരീക്ഷയില്‍ രണ്ട്‌ ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button