Latest NewsMobile PhoneTechnology

വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍

വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍. 2020ല്‍ മടക്കാവുന്ന പിക്‌സല്‍ ഫോണ്‍  കമ്പനി പുറത്തിറക്കും. 5ജി സ്മാര്‍ട്ട്‌ഫോണുകളായിരിക്കും വിപണിയില്‍ ഇനി സജീവമാകുമെന്നു മുന്നില്‍ കണ്ടാണ് പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നത്.  ഏഴ് പുതിയ ഹാന്‍ഡ് സെറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിക്കും ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. മടക്കാവുന്ന ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധം ആന്‍ഡ്രോയിഡ് ഒഎസില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാംസങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇത് വേഗമാര്‍ന്ന സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യുമെന്നു ഗൂഗിള്‍ അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മടക്കാവുന്ന ഫോണുമായി ഗൂഗിള്‍ എത്തുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button