Latest NewsIndia

പുക ഉയര്‍ന്നു, ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

ചെന്നൈ: ഇന്‍ഡിഗോ 6ഇ 923 വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്നതായിരുന്നു വിമാനം. എന്നാല്‍ എന്‍ജിന്‍ തകരാറിലായതോടെയാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പസമയത്തിനുള്ളില്‍ എന്‍ജിനുള്ളില്‍ നിന്നും വലിയ ശബ്ദത്തോടെ പുക ഉയരുകയും വിമാനം ശക്തമായി വിറക്കുകയും ചെയ്തതോടെ മുന്നറിയിപ്പ് ലഭിക്കുകയും തിരിച്ചിറക്കുകയുമായിരുന്നു. എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button