Latest NewsIndia

പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ള്‍ മോചിതരായി;സ്വാഗതം ചെയ്ത മന്ത്രി അവസാനം ധാര്‍മ്മികതക്കായി രാജിവെച്ചു

ഭു​വ​നേ​ശ്വ​ര്‍: കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​കള്‍ ജയില്‍ മോചിതരായതിനെ തുടര്‍ന്ന് കോടതി വിധിയെ സ്വാഗതം ചെയ്ത മന്ത്രി അവസാനം വിവാദത്തെ തുടര്‍ന്ന് സ്വയം രാജിവെച്ചു. യ ഒ​ഡീ​ഷ കൃ​ഷി മ​ന്ത്രി പ്ര​ദീ​പ് മ​ഹാ​ര​തി രാ​ജി​വെ​ച്ചത്. പി​പി​ലി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെയാണ് കോടതി വെറുതെ വിട്ടിരുന്നത്. . പാ​ര്‍​ട്ടി​യെ സ​മ്മ​ര്‍​ദ​ത്തി​നാ​ക്കാ​നില്ല അതിനാലാണ് രാജിയെന്നും മ​ഹാ​ര​തി പറഞ്ഞു.

ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ ഡി​സം​ബ​ര്‍ 24നാണ് ​ഭൂ​വ​നേ​ശ്വ​ര്‍ അ​ഡീ​ഷ​ണ​ല്‍ കോ​ട​തി വെ​റു​തെ​വി​ട്ടി​രുന്നത്. ‘കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. സ​ത്യം ജ​യി​ച്ചു എന്നാണ് അന്ന് അപ്പോള്‍ മന്ത്രി പറ‍‍ഞ്ഞത്. വിവാദമായതിനെ തുടര്‍ന്ന് മന്ത്രി നിലപാട് മാറ്റി പെ​ണ്‍​കു​ട്ടി​ക്ക് നീ​തി കി​ട്ടി​യെ​ന്നും പറഞ്ഞു.

വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ മോ​ര്‍​ച്ച​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സും തെ​രു​വി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു. കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും മ​ഹി​ളാ മോ​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button