Latest NewsIndia

കോണ്‍ഗ്രസ് അധ്യക്ഷനായി കള്ളം പ്രചരിപ്പിക്കുന്നു;ദുംഖമുണ്ട്; രാഹുല്‍ രാജ്യത്തോട് മാപ്പ് പറഞ്ഞ്  പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി :  ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന് പ്രതിരോധമന്ത്രി നി‍ര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ കളവ് പറഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഒരു ദേശീയ ദിനപത്രത്തില്‍ വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. തങ്ങള്‍ക്ക് ഒരു രൂപയുടെ കരാര്‍ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്‌എഎല്‍ വ്യക്തമാക്കിയതായിട്ടായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെങ്കില്‍ അതിന് തെളിവ് എവിടെ?, ആ തെളിവ് തന്നില്ലെങ്കില്‍ നിര്‍മല രാജി വയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി കണക്കുകള്‍ നിരത്തിയാണ് പ്രതിരോധ മന്ത്രിയുടെ മറുപടി. എച്ച്‌എഎല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞു. 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് കമ്ബനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. റഫാല്‍ ഇടപാട് എച്ച്‌എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ കോണ്‍ഗ്രസിന് മറുപടിയായി പാര്‍ലമെന്‍റിനെ അറിയിച്ചത്.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിരോധ മന്ത്രി പുറത്തുവിട്ടതായ റിപ്പോര്‍ട്ടുകള്‍. എഎല്‍എച്ച്‌ ദ്രുവ് ഹെലികോപ്ടറുകള്‍, എഎല്‍31 എഫ്പി, ആര്‍ഡി 33 എന്‍ജിന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്, ഡോണിയര്‍ എയര്‍ക്രാഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് എച്ച്‌എഎല്ലുമായി ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന് കള്ളങ്ങള്‍ വിളിച്ച്‌ പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ ദു:ഖമുണ്ട്. രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമാന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button