Latest NewsKeralaIndia

ബലപ്രയോഗം ഉണ്ടാകില്ല, പണിമുടക്ക് ഹര്‍ത്താലാകില്ല; എളമരം കരീം

തിരുവനന്തപുരം : തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറിലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉറപ്പ് നല്‍കി.

ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കുവാന്‍ ശ്രമിക്കില്ല, , കടകള്‍ക്ക് കല്ലെറിയില്ല, സ്വകാര്യ വാഹനങ്ങള്‍ തടയില്ല, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും സിഐടിയു സെക്രട്ടറി പറഞ്ഞു. പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് എളമരം കരീം അറിയിച്ചു.
ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ അല്ലെന്നും കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണെന്നും കരീം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button