UAELatest News

ഏഴു മാസമായി ശമ്പളമില്ല; 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ ദുരിതക്കയത്തിൽ

ദുബായ് : കമ്പനി ഉടമകൾ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്പളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ താമസിക്കുന്ന അൽവസീത എമിറേറ്റ്സ് കാറ്ററിങ് സർവീസസ് കമ്പനി തൊഴിലാളികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇവരിൽ വീസ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്പനിക്കെതിരെ കേസ് നൽകിയവരും ഉൾപ്പെടും. എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരാണ് ഇന്നിപ്പോൾ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നത്.

കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവൻ 9 വർഷമായി ഇതേ കമ്പനിയിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുകയാണ്. വീസ കഴിഞ്ഞിട്ട് 9 മാസമായി. ഇതേ അവസ്ഥയിൽ നിരവധി ആളുകൾ കഴിയുന്നുണ്ട്.  ഇവർ കഴിയുന്ന ക്യാമ്പിൽ ഇടയ്ക്ക് വൈദ്യുതി വിഛേദിച്ചപ്പോൾ പോലീസെത്തിയാണ് പുനഃസ്ഥാപിച്ചത്.

മാലിന്യംകുന്നുകൂടി ക്യാമ്പ് പരിസരത്ത് ദുർഗന്ധം വമിക്കുകയാണ്. ഇത് പകർച്ചവ്യാധിക്കിടയാക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം. വാടക കൊടുക്കാത്തതിനാൽ അഞ്ചു ദിവസത്തിനകം താമസം ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ അന്ത്യശാസനം. ഇവിടന്ന് ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവർ.സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button