Latest NewsIndia

രാ​ജ്യ​സ​ഭ​യു​ടെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി:  രാ​ജ്യ​സ​ഭ​യു​ടെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച വ​രെ നീ​ട്ടി. സാ​ന്പ​ത്തി​ക​മാ​യി ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​മ്മേ​ള​നം നീ​ട്ടിയിരിക്കുന്നത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് സം​വ​ര​ണ ബി​ല്‍ സം​ബ​ന്ധി​ച്ചു തീ​രു​മാ​നമെടുത്തിരുന്നത്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഈ ​ബി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ത​വ​ര്‍ ച​ന്ദ് ഗെ​ലോ​ട്ട് ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക​ണ​മെ​ങ്കി​ല്‍ സ​ഭ​യി​ല്‍ മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​ണ്. ലോ​ക്സ​ഭ​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ല്‍ ഇ​ല്ല.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇപ്പഴേ വിമര്‍ശനം പ്രകടിപ്പിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button