KeralaMollywoodLatest News

പ്രതിഷേധം ആരവമായി ഉയരും : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്

കൊച്ചി : ആലപ്പാടിലെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പ്രിഥ്വിരാജ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മതങ്ങളേയും ആചാരങ്ങളേയും കുറിച്ച് ദിനം തോറും ചര്‍ച്ചകള്‍ നടക്കുന്ന ഈ നാട്ടില്‍ ഒരു കൂട്ടം ജനങ്ങള്‍ അവരുടെ വീടും സ്ഥലത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന കാര്യം ചാനലുകളിലെ പ്രൈം ടൈമുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് നടന്‍ കുറ്റപ്പെടുത്തുന്നു.

തന്റെ ഈ ശബ്ദം ഇനിയും ഉയരാന്‍ പോകുന്ന ആരവത്തിനൊപ്പം ചേരുമെന്ന് പിന്നീട് അധികാരികള്‍ക്ക് അനധികൃത ഖനനത്തിനെതിരെ നടപടി എടുക്കാതെ വേറെ വഴിയില്ലാതാകുമെന്നും പ്രിഥ്വിരാജ് പോസ്റ്റില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

https://www.facebook.com/PrithvirajSukumaran/posts/2014656718589382?__xts__%5B0%5D=68.ARDI2sZD6qc-ahfYpoLqXX2YtSYDTTngGskvTmopYI1SRQIfpJ0RgL-vZ0LVQ57NlDDCWCdtls22IYlqU-UhgGcED9PRxVJKduR8saj5PVXUnirAisS1cF6pQuaQAnE_nQ7jgDB9Swc1H-yvaydPhR0hsdeD0NHLeLm9r8IuhEIcywUhcbn11Gop6HOtpk_N8ARheOM89rqRTzGsOu-tTYaAONEDxprZhgcphYEAzj5xp6Ih8KXHktOH-R2SSouuy36mH6sFixqY6lE0sTZxZp5JO8TwEKqan00FqMYP5kiTCPnq2PKDg8MnhL9-B9mYlKyd4YXHaiVlh2sNkMAiBg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button