Latest NewsKerala

‘പ്രശ്‌നം നിങ്ങളുടെ മനോനിലയ്ക്ക്’ : രണ്ടാമത്തെ കോപ്പിയടി വിവാദത്തിലും വിശദീകരണവുമായി ദീപാ നിഷാന്ത്

തൃശ്ശൂര്‍ : തനിക്ക് നേരെ ഉയര്‍ന്ന രണ്ടാമത്തെ കോപ്പിയടി വിവാദത്തില്‍ പ്രതികരണവുമായി ദീപാ നിഷാന്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദീപ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

ദീപാ നിഷാന്ത് ഫെയ്‌സ്ബുക്ക് ബയോവില്‍ കുറിച്ചിരിക്കുന്ന വരികള്‍ മറ്റൊരു വ്യക്തിയുടെതാണെന്നാ കാണിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേരള വര്‍മ്മ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി പണ്ട് കോളേജ് മാഗസീനില്‍ എഴുതിയ കവിതകളിലെ വരികളാണിവയെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ദീപ പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ കവി കലേഷിന്റെ കവിത അധ്യാപിക മാഗസീനില്‍ കോപ്പിയടിച്ച് പകര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് പുതിയ ആരോപണം.

ദീപാ നിഷാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്

“പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. “

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!

[ ടീച്ചർ ‘ബയോ’ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ…. ധ്വജപ്രണാമം !!]

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം

https://www.facebook.com/deepa.nisanth/posts/1052922041581158

shortlink

Related Articles

Post Your Comments

Related Articles


Back to top button