Latest NewsKerala

കെ.ടി ജലീലിന്റെ പേര് ഉപയോഗിച്ച് മതസ്പര്‍ദ വളര്‍ത്തുന്ന പ്രചാരണം : വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവരെ കുടുക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം :കെ.ടി ജലീലിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് സമൂഹ മാധ്യമത്തില്‍ പ്രചരണം നടത്തിയവരെ കുടുക്കാന്‍ പൊലീസ്. മന്ത്രി ജലീല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സുന്നി വിഭാഗം നേതാക്കള്‍ക്കും ഇസ്ലാമിനും എതിരായി കെ.ടി.ജലീല്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മന്ത്രി പരാതി നല്‍കിയത്.

സംഭവത്തില്‍ സൈബര്‍ കുറ്റകൃത്യത്തിന് പുറമെ മതസപര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റവും കൂടി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button