Latest NewsIndia

പ്രകാശ് രാജിനെപ്പോലെയുളളവര്‍ പാര്‍ലമെന്റില്‍ അനിവാര്യം ; സമ്പൂര്‍ണ്ണ പിന്തുണയുമായി കേജരിവാള്‍

ന്യൂഡല്‍ഹി: നടന്‍ പ്രകാശ് രാജിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ പരിപൂര്‍ണ്ണമായും പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായതായി കെജ്രിവാള്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെ എഎപിയാണ് ഇക്കാര്യം അറിയിച്ചത്.

തന്ത്രനായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ് പ്രകാശ് രാജിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും സ്വതന്ത്രരും പ്രത്യേക പക്ഷംപിടിക്കാത്തവരും കൂടി പാര്‍ലമെന്റില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. . ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button