Latest NewsKerala

ഒറ്റയ്ക്ക നിന്ന് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷി നിലവില്‍ കോണ്‍ഗ്രസിനില്ലെന്ന് എ.കെ ആന്റണി

തിരുവനന്തപുരം : വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക നിന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതുകൊണ്ട് തന്നെ സമാന ചിന്താഗതിയുള്ള കക്ഷികളെ കൂടെ നിര്‍ത്തിയാകും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാകണം. ഫെബ്രുവരി അവസാനത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്നു സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button