NewsBusiness

ഹ്യുണ്ടായി എലൈറ്റ് i20 ഇന്ത്യന്‍ വിപണിയില്‍

വീകരിച്ച വകഭേദങ്ങളും ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പുതിയ പേരിലാണ് ഇനി i20 വകഭേദങ്ങള്‍ നിരത്തിലെത്തുന്നത്. മാഗ്‌ന വകഭേദം മാഗ്‌ന പ്ലസ് എന്ന പേരില്‍ വില്‍പ്പനയ്‌ക്കെത്തും. 5.43 ലക്ഷം രൂപ മുതലാണ് ഹാച്ച്ബാക്കിന് വില. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുന്നുണ്ട്.

പുതിയ മാഗ്‌ന പ്ലസ് മോഡലില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി, വോയിസ് കമ്മാന്‍ഡ്, കീലെസ് എന്‍ട്രി, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം കൂടുതലായുണ്ട്. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുള്ള സ്റ്റീയറിംഗ് വീലും ക്രോം ഗ്രില്ലും മോഡലിന്റെ മറ്റു ഫീച്ചറുകളാണ്.

പുത്തന്‍ സ്‌പോര്‍ട്‌സ് പ്ലസ് വകഭേദത്തില്‍ 15 ഇഞ്ച് ഗണ്‍മെറ്റല്‍ അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. ഒറ്റ നിറപ്പതിപ്പില്‍ മാത്രമെ ഇതു ലഭിക്കുകയുള്ളൂ. ഇരട്ട നിറപ്പതിപ്പില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഒരുങ്ങുന്നത്.

ക്രോം ഗ്രില്ല്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ടെലിസ്‌കോപിക് സ്റ്റീയറിംഗ് ആര്‍ക്കമീസ് AVN സംവിധാനം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയെല്ലാം മോഡലിലെ പുതുവിശേഷങ്ങളാണ്. സ്‌പോര്‍ട്‌സ് പ്ലസിന്റെ ഇരട്ടനിറം, സിവിടി വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കാറിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കും. 90 bhp കരുത്തും 220 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എലൈറ്റ് i20 പെട്രോള്‍ പതിപ്പിലുണ്ട്.

shortlink

Post Your Comments


Back to top button