KeralaNews

ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന കരിമണല്‍ ഖനനം പാടില്ല; ജി സുധാകരന്‍

 

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വികസനം പാടില്ലെന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് മന്ത്രി ആലപ്പാട് വിഷയത്തില്‍ പരസ്യ പ്രരതികരണം നടത്തുന്നത്

അതേസമയം, ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് നാട്ടുകാര്‍ തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു.

പ്രകൃതി തരുന്ന വന്‍സമ്പത്താണ് കരിമണലെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button