Alpam Karunaykku VendiLatest News

സഹജീവികളുടെ കാരുണ്യം പ്രതീക്ഷിച്ച് കുടുംബം: ജയകുമാറിന് കരള്‍ മാറ്റി വയ്ക്കണം , വേണ്ടത് 30 ലക്ഷം രൂപ

വടവാതൂര്‍: കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ഗൃഹനാഥന്‍ സഹായം തേടുന്നു. വടവാതൂര്‍ മണ്ണൂര്‍ ജയകുമാര്‍ എം.ആര്‍ (46) ആണ് കരള്‍ മാറ്റ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ചികിത്സക്ക് 30 ലക്ഷം രൂപ വേണം. അമൃത ആശുപത്രിയിലാണ് ചികിത്സ. എട്ട് വര്‍ഷമായി ജയകുമാര്‍ മഞ്ഞപ്പിത്ത രോഗം ബാധിച്ച് ചികിത്സയിലാണ്.

അഞ്ച് വര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്തനായില്ല. എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആദ്യം ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ചികിത്സിച്ചത്. പിന്നീടാണ് അമൃതയിലേക്ക് മാറിയത്. പത്ത് ലക്ഷം രൂപ ഉടനെ ആശുപത്രിയില്‍ അടക്കണം. കരള്‍ ലഭ്യമാകുന്ന മുറക്ക് ശസ്ത്രക്രിയ ചെയ്യാനാണ് ഉദ്ദേശം. നാട്ടുകാരുടെ സഹായത്തോടെ അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചു. ഇനി ബാക്കി തുക കൂടി കണ്ടെത്തണം. ഇതിനാണ് സഹജീവികളുടെ കാരുണ്യം തേടുന്നത്.

എംആര്‍എഫിലെ ജീവനക്കാരനായിരുന്ന ജയകുമാര്‍. അസുഖ ബാധിതനായതതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഭാര്യ മായ. മൂന്ന് മക്കള്‍. അഭിരാമി, അഭിജിത്ത്,അമൃത. എല്ലാവരും പഠിക്കുകയാണ്. ജയകുമാറിന്റെ ചികിത്സക്കായി പണം കണ്ടെത്തുന്നതിന് എസ്ബിഐ വടവാതൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍ – 57006240569

IFS Code – SBIN0070343.

ഫോണ്‍: 9142096729, 9496324522.

സുജാത (സഹോദരി) -9142096729, മായ (ഭാര്യ) -9496324522.

റിപ്പോര്‍ട്ട്: കെ.വി ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button