Latest NewsNattuvarthaCrime

ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചു

കോഴിക്കോട് : കാവുന്തറയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു . കുറ്റിയുള്ളതില്‍ ചന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ച മൂന്നര പവന്‍ സ്വര്‍ണമാലയും 11,000 രൂപയുമാണ് നഷ്ടപ്പെട്ടത് .

ബാലുശ്ശേരിയില്‍ ഗൃഹപ്രവേശത്തിന് പോയതായിരുന്നു വീട്ടുകാര്‍. ബുധനാഴ്ച വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത് . വീടിന്റെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചത് . വീടിന്റെ പിന്‍വശത്ത് ചുമര്‍ തുളച്ചതായും കണ്ടെത്തി. സംഭവത്തില്‍ പേരാമ്പ്ര പോലീസിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button