NewsInternational

അമേരിക്ക സൈന്യത്തെ പിന്‍വലിക്കണമെന്ന് തുര്‍ക്കി

 

ആങ്കറ: സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തെ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ കുര്‍ദ് പോരാളികള്‍ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് തുര്‍ക്കി. കുര്‍ദുകളെ തുര്‍ക്കികള്‍ കൂട്ടക്കൊല ചെയ്യുന്നു എന്നത് പോലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് സൈന്യത്തിന്റെ പിന്മാറ്റം വൈകിപ്പിച്ചാല്‍ അക്രമണം നടപ്പിലാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു പറഞ്ഞു.

കുര്‍ദ് പോരാളികള്‍ക്ക് അമേരിക്ക നല്‍കുന്ന സഹായത്തെ തുര്‍ക്കി ദീര്‍ഘകാലമായി വിമര്‍ശിച്ച് വരികയാണ്. വൈപിജിയും അതിന്റെ രാഷ്ട്രീയ വിഭാഗമായ കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ഭീകര സംഘടനകളാണെന്നാണ് തുര്‍ക്കിയുടെ പക്ഷം. നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പികെകെ)യുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും തുര്‍ക്കി പറയുന്നു.

സിറിയയിലുള്ള 2000ഓളം വരുന്ന യുഎസ് സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം ഉടന്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button