Latest NewsNewsIndiaInternational

കറാച്ചി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ചൈനീസ് എംബസിക്കുനേരെ കഴിഞ്ഞ നവംബറില്‍ കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് പാക്കിസ്ഥാന്റെ ആരോപണം. കറാച്ചി പോലീസ് മേധാവി അമീര്‍ അഹമ്മദ് ഷെയ്ഖാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചു.

റോയുടെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിനു പദ്ധതി തയ്യാറാക്കിയത് അഫ്ഗാനിസ്ഥാനിലായിരുന്നുവെന്നും ചൈനയ്ക്കും പാക്കിസ്ഥാനും ഇടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനുമാണ് ആക്രമണം നടത്തിയതെന്നും അമീര്‍ അഹമ്മദ് ആരോപിച്ചു.

കെട്ടിച്ചമച്ചതും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള നിന്ദ്യമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തുകയും ഭീകരരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിശ്വാസയോഗ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാതെ മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയാണെന്നും ഇന്ത്യ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button