Latest NewsEducationEducation & Career

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അഞ്ച് സെമസ്റ്ററുകളിലായി രണ്ടര വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈൽ പ്രോഡക്റ്റ് ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ എന്നീ പി ജി ഡിപ്ലോമ കോഴ്‌സുകൾക്ക് ബിരുദവും ഡിസൈനിൽ താൽപര്യവുമുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം.

അപേക്ഷകരെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. പ്രവേശന പരീക്ഷ ഏപ്രിൽ അവസാനവാരം നടക്കും. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെതന്നെ ഏക ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടായ ഇവിടെ മികച്ച ഡിസൈൻ ലാബുകളും ഹോസ്റ്റൽ സൗകര്യവും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button