KeralaLatest News

ആലപ്പാടിനെ തകര്‍ത്തത് സുനാമി: ഖനനം നിര്‍ത്തി വയ്ക്കില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് സമരത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്നും ജയരാജന്‍ ആരോപിച്ചു.

സുനാമിയില്‍ തകര്‍ന്നുപോയ ആലപ്പാടിന്റെ പുനരുദ്ധാരണത്തിനാണ് ശ്രമിച്ചിട്ടുള്ളത.് ഖനനം നിയമ പരമാണ്. ഇക്കാര്യം വ്യക്തമാക്കി ഐആര്‍ഇ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഖനനം നിര്‍ത്തിവയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കെഎംഎംഎല്‍ എംഡി ഖനനത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പാട് തീരപ്രദേശത്ത് നടക്കുന്ന കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്നാവശ്യമായി 70 ദിവസമായി പ്രദേശവാസികള്‍ അവിടെ സമരം ചെയ്യുകയാണ്. കൂടാതെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഈ മാസം പതിനാറിന് സമരമസിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താനിയിരിക്കവേയാണ് ജയരാജന്റെ പുതിയ നിലപാട്.

ആലപ്പാട്ടെ പ്രശ്നങ്ങളെ കുറിച്ച് പൂര്‍ണബോധമുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് നേരത്തേ ജയരാജന്‍ പറഞ്ഞിരുന്നത്. രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ട്. ഇത് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button