Latest NewsIndia

സാമ്പത്തിക സംവരണം: മോദിക്ക് എന്‍എസ്എസ്സിന്റെ കത്ത്

ന്യൂഡല്‍ഹി: മുന്നോക്ക് വിഭാഗങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കത്തയച്ചു. സാമ്പത്തിക സംവരണം നടപ്പാക്കിയതിനു നന്ദി അറിയിച്ചാണ് കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും കത്തില്‍ പറയുന്നു.

സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണു തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ നേരത്തേ പ്രതികരിച്ചിരിന്നു. അതിനു പിന്നാലെയാണ് ഈ കത്ത്. അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നതെന്നും സൂചനയുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close