NattuvarthaLatest News

സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി; ഭര്‍ത്താവ് പിടിയില്‍

ആര്യനാട്: സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പനയ്‌ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. യൂണിവേഴ്‌സിറ്റി കോളജില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഭാര്യ മലയടി മന്‍പുറം അമീന്‍ മന്‍സിലില്‍ അല്‍റാബിയ ബഷീറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അനസ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. 4ന് വൈകിട്ട് ഉഴമലയ്ക്കല്‍ സുവര്‍ണ നഗറിലാണ് സംഭവം. അല്‍റാബിയ നിലത്ത് വീണ ശേഷവും അനസ് ആക്രമിച്ചു. പരുക്കേറ്റ അല്‍റാബിയ ബഷീര്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ തമ്മില്‍ വിവാഹമോചനത്തിന് നെടുമങ്ങാട് കുടുംബക്കോടതിയില്‍ കേസ് നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button