KeralaLatest News

ശബരിമലയില്‍ യുവതി പ്രവേശനം വ്യാജ ഫോട്ടോഷൂട്ട് : ദര്‍ശനം നടത്തിയിട്ടില്ല എന്നതിന് എല്ലാ തെളിവുകളും ഉണ്ട് -സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി അജയ് തറയില്‍

പത്തനംതിട്ട : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായ അജയ് തറയില്‍ രംഗത്ത്. യുവതീ പ്രവേശനം എന്ന പേരില്‍ നടന്നത് വ്യാജ ഫോട്ടോഷൂട്ട മാത്രമാണെന്ന് അദ്ദേഹം ന്യൂസ് 18 ചാനലില്‍ ആരോപിച്ചു.

യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ ഒരു തെളിവും സര്‍ക്കാരിനോ പൊലീസിനോ ദേവസ്വം ബോര്‍ഡിനോ നല്‍കാനാകില്ല. സുപ്രീം കോടതിയില്‍ സത്യവാങ് മൂലത്തിനൊപ്പം നല്‍കാന്‍വേണ്ടി ആരെയൊക്കെയോ ഊടുവഴികളിലൂടെയും മതില്‍ ചാടിച്ചും കൊണ്ടുവന്ന് അമ്പലത്തിന്റെ പരിസരങ്ങളില്‍വെച്ച് ഫോട്ടോഷൂട്ട് നടത്തുകയാണ് ഉണ്ടായത്.

യുവതികള്‍ ദര്‍ശനം നടത്തിയെന്ന പൊലീസിന്റെയും സര്‍ക്കാരിന്റെയും അവകാശവാദം തെറ്റാണ്. യുവതികള്‍ വന്ന് സോപാനത്ത് നിന്ന് ശബരിമല ദര്‍ശനം നയത്തിയിട്ടില്ല എന്നതിന് എല്ലാ തെളിവുകളും ഇവിടെയുണ്ട്. അത് മറിച്ചാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിക്കുന്നതായും അജയ് തറയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button